കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ തീരുമാനം. ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
ദിവസം രണ്ടു ലക്ഷം പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍ദേശിച്ചു. സെപ്റ്റംബറിനകം ഒരു ഡോസ് വാക്സിന് എങ്കിലും എല്ലാവര്ക്കും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതിനായി വാക്സിനേഷന് ഊര്‍ജ്ജിതമാക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂട്ടാനും യോഗത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ വേഗത്തില്‍ വിപുലീകരിക്കണം. കോവിഡിനൊപ്പം കോവിഡ് ഇതര ചികില്‍സയ്ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.