ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല.

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം.

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലാണ് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണുകൾ അഭിഭാഷകനെ ഏൽപിച്ചതെന്ന് പ്രതിഭാഗത്തിന്റെ വിശദീകരണം. ഫോണുകൾ ഹാജരാക്കില്ലെന്ന വിവരം പ്രതികൾ രേഖാമൂലം അറിയിക്കും