ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാരെ നിയമിക്കുന്നു
കേരള സർക്കാർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ മുഖേന ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ കൂടാതെ മറ്റ് ഐ.ഐ.എച്ച്.ടി കളിൽ നിന്നും ഡിപ്ലോമ ഇൻ ഹാൻഡ്ലൂം ടെക്നോളജി/ഡിപ്ലോമ ഇൻ ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ടെക്നോളജി അല്ലെങ്കിൽ ഐ.ഐ.എച്ച്.ടി കണ്ണൂർ-ബാലരാമപുരം സെന്ററുകളിൽ നിന്നും ഡിപ്ലോമ ഇൻ ഫാബ്രിക്ക് ഫോമിംഗ് ടെക്നോളജി എന്നീ കോഴ്സുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഹാൻഡ്ലൂം ഉത്പാദനം/ക്വാളിറ്റി കൺട്രോൾ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള, മേൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം നേരിട്ടോ, തപാൽ വഴിയോ, താഴെ കാണിച്ച വിലാസത്തിൽ അപേക്ഷിക്കുവാൻ താൽപര്യം. അപേക്ഷയുടെ കവറിന്റെ പുറത്ത് ക്യൂ.സി.ഐ മാർക്കുള്ള അപേക്ഷ എന്ന് എഴുതേണ്ടതാണ്. അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 13. കൂടുതൽ വിശദാംശങ്ങൾക്ക് www.iihtkannur.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എക്സിക്യൂട്ടീവ് ഡയരക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ, കിഴുന്ന പി. ഒ, തോട്ടട
കണ്ണൂർ 670 007, ഫോൺ: 0497-2835390, ഇമെയിൽ info@iihtkannur.ac.in