ഗതാഗതം നിരോധിച്ചു
കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയിലല്‍ – മാലൂര്‍ റോഡിലെ കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ മെയ് 22 വരെ കരേറ്റ – കാഞ്ഞിലേരി – പട്ടാരി വരെയുള്ള വാഹനഗതാഗതം നിരോധിച്ചു. കരേറ്റ നിന്നും പട്ടാരി വഴി മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീര്‍വ്വേലി – ആയിത്തറ – പട്ടാരി വഴി മാലൂരിലേക്കും മാലൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പട്ടാരി – ആയിത്തറ – നീര്‍വേലി വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയല്‍ അറിയിച്ചു.