ഗോൾഡൻ ബൂട്ടിന് ഇത്തവണ 2 അവകാശികൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി 2 താരങ്ങൾ. ലിവർപൂളിൻറെ മുഹമ്മദ് സല, ടോട്ടൻഹാം ഹോട്സ്പറിൻറെ സൺ ഹ്യൂങ് മിൻ എന്നിവരാണ് ടോപ് സ്കോറർമാർ. ഇരുവരും 23 ഗോളുകൾ നേടിയിട്ടുണ്ട്. ഇതാദ്യമായാണ് സൺ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരം നേടുന്നത്. മറുവശത്ത് മുഹമ്മദ് സലാ മൂന്നാം തവണയാണ് ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതെത്തുന്നത്. പ്രീമിയർ ലീഗിൻറെ അവസാന ദിനം വരെ സലാഹ് ഒരു ഗോളിൻ മുന്നിലായിരുന്നു. വോൾവ്സിനെതിരായ ലിവർപൂളിൻറെ മത്സരത്തിൽ സലാഹ് ഒരു ഗോൾ നേടിയപ്പോൾ നോർവിച്ചിനെതിരായ ടോട്ടൻഹാമിൻറെ മത്സരത്തിൽ സൺ 2 ഗോളുകൾ നേടി.