ജില്ലയിൽ 100 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി വ്യാപന പദ്ധതി.

കൊട്ടിയൂർ പായം പഞ്ചായത്തുകൾ മേജർ പ്രോജക്ടിൽ_

കേരള പ്രദേശ് കാഷ്യൂസെല്ലിൻ്റെ ആഭിമുഖ്യത്തിൽ
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിൻ്റെ കീഴിലുള്ള കാഷ്യൂ ആൻറ്കൊക്കോ വികസന കാര്യാലയത്തിൻ്റെ ധനസഹായത്തോടെ
യാണ് ജില്ലയിൽ 100 ഹെക്ടർ സ്ഥലത്തു് കശുമാവ് പുതു കൃഷി പദ്ധതി നടപ്പിൽ വരുത്തുന്നത്

ജില്ലയിലെ കശുമാവ് കർഷകർക്ക് അപേക്ഷ നൽകാം. എങ്കിലും കൊട്ടിയൂർ പായം പഞ്ചായത്ത് കളാണ് മേജർ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ഒരു ഹെക്ടർ സ്ഥലത്ത് 200 ഗ്രാഫ്റ്റ് തൈ കൃഷി ചെയ്യുന്നതിന് ഇരുപതിനായിരം രൂപ ധനസഹായം നല്കും. അത്യുല്പാദനശേഷിയുള്ള ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് നല്കുന്നതാണ്.

തൈ ആവശ്യമുള്ളവർ 30-8-21 ന് മുമ്പായി കൊട്ടിയൂർ ,പായം ഗ്രാമ പഞ്ചായത്തിലോ മെമ്പർന്മാർവശമോ അല്ലാത്തവർ ഉളിക്കല്ലിൽ കാഷ്യൂസെല്ലിൻ്റെ ഓഫീസിലോ അപേക്ഷ നൽകേണ്ടതാണ്
അപേക്ഷ നൽകുന്നവർ
അര ഏക്കർ സ്ഥലമെങ്കിലും കൃഷിചെയ്യുന്നവർ ആയിരിക്കണം .

നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് അതോടൊപ്പം
ആധാർ കാർഡിൻ്റെ പകർപ്പ് ,ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ ഉള്ളപേജിൻ്റെ പകർപ്പ് ,ഭൂമിയുടെ കരം അടച്ച രസീതിൻ്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്
കഴിഞ്ഞവർഷം
ഉളിക്കൽ, അയ്യൻകുന്ന് ,ആറളം ,എരുവേശ്ശി, മയ്യിൽ പഞ്ചായത്തുകളിലായി 250 ഹെക്ടർ സ്ഥലത്തു് കൃഷി ചെയ്തെന്നും അവർക്ക് ധനസഹായ തുകയുടെ 60 ശതമാനം തുക കൊടുത്തെന്നും കേരള പ്രദേശ് കാഷ്യൂ സെൽ ചെയർമാൻ ജോസ് പൂമല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു് 9447954899 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.