ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപ നല്‍കും. കോവിഡ് സ്ഥിരീകരിച്ച് ഒരുമാസത്തിനകം ജീവനൊടുക്കിയവരെ പട്ടികയിലുള്പ്പെടുത്താമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന്റെ നിലപാടുമാറ്റം.
അതേ സമയം കോവിഡ് നഷ്ടപരിഹാരത്തിൽ സുപ്രീം കോടതി ഉത്തരവ് അടുത്തമാസം നാലിന് പുറപ്പെടുവിക്കും. നഷ്ടപരിഹാരം, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുളള കേന്ദ്രമാര്‍ഗരേഖ തൃപ്തികരമെന്നു സുപ്രീംകോടതി അറിയിച്ചു. മറ്റൊരു രാജ്യത്തിനും കഴിയാത്തവിധം ഇന്ത്യ കോവിഡ് പ്രതിസന്ധി നേരിട്ടെന്നും കോടതി വിലയിരുത്തി