ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി
വാഷിംഗ്ൺ:അമേരിക്കയിലെ കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഡെറക് ഷോവിന് കുറ്റക്കാരനെന്ന് കോടതി. കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ച്ചയ്ക്കകം വിധിക്കും. കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഫ്ലോയിഡ് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു.
2020 മേയ് 25നാണ് മിനിയാപൊലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന് ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്മുട്ടുകുത്തിയിരിക്കുന്ന ഡെറിക്കിന്റെ വീഡിയോ വൈറലായതോടെയാണ് കറുത്തവര്‍ഗക്കാരോടുള്ള ക്രൂരതയ്ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നത്.