ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി
കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എം.ആര് അജിത് കുമാര്‍ . പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി.
കേസ് അന്വേഷിക്കുന്നത് പുതുതായി രൂപീകരിച്ച പ്രത്യേക സംഘമാണ്. ഇന്നും രാവിലെ യോഗം നടക്കും.ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തില്‍ കുറച്ചധികം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.
ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാള്‍ പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും എം ആര് അജിത് കുമാര്‍ പ്രതികരിച്ചു.