ഡ്രീം ഗേള്‍’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ:നടൻ ആയുഷ്മാന്‍ ഖുരാനയുടെ ‘ഡ്രീം ഗേള്‍’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ചു മരിച്ചു. ആധാര്‍ ജയിന്റെ ഹെലോ ചാര്‍ളി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇവര്‍ക്ക് ആസ്തമ രോഗമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മെയ് ഏഴിന് ആദ്യ ഡോസ് വാകിസിനെടുത്തിരുന്നു. രണ്ടാം ഡോസിനായി കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് ബാധിച്ചു മരിച്ചത്.