ഡ്രൈവര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കീഴ്പ്പള്ളി കുടുബാരോഗ്യ കേന്ദ്രം, ആറളം ഫാം പ്രാഥമികാരോഗ്യ കേന്ദ്രം(ആംബുലന്‍സ്), ജില്ലാ ആശുപത്രി(രക്തബാങ്ക്) എന്നിവിടങ്ങളിലാണ് നിയമനം. പ്രായ പരിധി 55. പത്താംക്ലാസ്സ് പാസായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, ഡ്രൈവര്‍ ബാഡ്ജ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവ ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എന്‍എച്ച്എം ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 10 മണിക്കകം ഹാജരാകണം. ഫോണ്‍: 04972 2709920.