തളിപ്പറമ്പിൽപതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു

കണ്ണൂർ:തളിപ്പറമ്പ് കുറുമാത്തൂരിൽ  പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബന്ധുവായ പത്താംക്ലാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പരാതി ലഭിച്ചത്.വിശദമായി മൊഴിയെടുത്തപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്നും ഭീഷണിയെ തുടർന്നാണ് പെൺകുട്ടി പത്താം ക്ലാസുകാരൻ്റെ പേര് പറഞ്ഞതെന്നും പോലീസ് കണ്ടെത്തിയത്.