തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് റിപ്പോർട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് റിപ്പോർട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും.ഡിസിസി യോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൂടാതെ പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.