തൃശൂര്‍ പൂരത്തിനിടെ അപകടം: വെടിക്കെട്ട് ഒഴിവാക്കി
തൃശൂര്‍: പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടെ ആല്‍മരക്കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി. ദാരുണമായ സംഭവമുണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിര്‍വീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിമരുന്ന് ഇതിനോടകം കുഴികളില്‍ നിറച്ചതിനാല്‍ അത് നിര്‍വീര്യമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതെത്തുടര്‍ന്ന് ആഘോഷമായ വെടിക്കെട്ടൊഴിവാക്കി ഇവ പൊട്ടിച്ചുകളയാനും തീരുമാനമായി