തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്ക് വാക്സിന്;വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരേ നടപടി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന് നല്കുന്നതിലേക്ക് ആവശ്യമായ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാത്ത സ്ഥാപന മേധാവികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ജീവനക്കാരുടെ വിവരങ്ങള്‍ ഇ-മെയിലായി അയക്കാത്ത കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ സ്ഥാപനമേധാവികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും