തോട്ടം നയത്തിലെ മാറ്റം, ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി പി രാജീവ്.

തിരുവനന്തപുരം:തോട്ടം നയത്തിലെ മാറ്റം, ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി പി രാജീവ്. തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി മറ്റ് വിളകൾക്ക് വിനിയോഗിക്കാൻ വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. പഴ വർഗങ്ങൾ നട്ട് വളർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചാൽ മതി. പ്ലാൻ്റേഷൻ ഡയറകടറേറ്റ് രൂപീകരിക്കുന്നതോടെ ഇത് വേഗത്തിലാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.

പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴ വര്‍ഗ കൃഷികള്‍ ഉള്‍പ്പടെ തോട്ടത്തിന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിത ഭേദഗതികള്‍ വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.