ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായപ്രതി ജയിലിൽ തൂങ്ങി മരിച്ചു


ഇടുക്കി: കട്ടപ്പന നരിയം പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ജയിലിൽ തൂങ്ങി മരിച്ചു. നരിയംപാറ തടത്ത് കാലായിൽ മനു മനോജ്(24) ആണ് മുട്ടം ജയിലിൽ തൂങ്ങി മരിച്ചത്.ഇന്നലെ വൈകിട്ട് തൂങ്ങിയ നിലയിൽ കണ്ട പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പീഡനത്തിനിരയായ പതിനാറുകാരിയായ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ മരികയും ചെയ്തിരുന്നു. പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പിന്നാലെ സ്ഥലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന പ്രതി പോലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.