ധനമന്ത്രിക്ക് എതിരായ പരാതി സ്‌പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ അവകാശലംഘന നോട്ടീസില്‍ സ്‌പീക്കറുടെ നടപടി. നോട്ടീസ് സ്‌പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്.

ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഇത്തരമൊരു നടപടി