ധർമജൻ ബോൾഗാട്ടിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി.

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൈയ്യേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിവപുരം 187, 188 ബൂത്തിൽ വെച്ചാണ് സംഭവമുണ്ടായത്. ബൂത്തിൽ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തന്റെ നേർക്ക് കൈയ്യോങ്ങുകയും അടിക്കാൻ വരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

.