നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല
ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നാണ് വിശദീകരണം. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.
കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങൾ ക്ഷമിക്കുക എന്ന് ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പിൽ അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
120 പേർ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റിൽ കോവിഡ് പടർന്നതിനേ തുടർന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.