നാട് മലിന്യമുക്ത മാക്കാൻ ഹരിത കർമ്മ സേനക്കൊപ്പം കൗൺസിലറും ഉദ്യോഗസ്ഥരും
സംസ്ഥാന സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതി യുടെ ഭാഗമായി വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ സേനകൾക്കൊപ്പം ബോധവൽക്കരണവുമായി ചേലോറ സോണൽ കൗൺസിലർമാരും ഹെൽത്ത് ഇൻസ്പെക്ടർ മാരും ഗൃഹ സന്ദർശനം നടത്തി. തിലാനൂർ ഡിവിഷനിൽ കൗൺസിലർ ശ്രീമതി. കെ പി രജനി, കാപ്പാട് ഡിവിഷനിൽ ശ്രീമതി. കെ. നിർമ്മല എന്നിവരും ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രീ. ജോഷ്വാ ജോസഫ്, സി. ഹംസ, പ്രമോദ് എന്നിവരും പങ്കെടുത്തു. തുടർന്നും എല്ലാ ഡിവിഷനുകളിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മുഴുവൻ ഡിവിഷനുകളും സംപൂർണ്ണ മാലിന്യ മുക്ത മാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചേലോറ സോണൽ പരിധിയിൽ ആരംഭിച്ചിട്ടുള്ളതെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.