നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.
സൂഷ്മ പരിശോധനയിൽ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി. തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്.