നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

തിരുവനന്തപുരം: ടോൾ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് നാളെമുതൽ ഫാസ്ടാഗ് നി‌ർബന്ധം. ജനുവരി ഒന്നുമുതൽ നിർബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര റോ‌ഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങൾക്ക് മൂന്നാം പാർട്ടി ഇൻഷ്വറൻസ് കിട്ടാനും ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്.

ടോൾ ഈടാക്കുന്ന ഈ സംവിധാനം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങൾ ടോൾ പ്ലാസയിലെത്തുമ്പോൾ പ്രി പെയ്ഡ് ഫാസ് ടാഗ് അക്കൗണ്ടിൽ നിന്ന് തുക കുറയും. വാഹനങ്ങൾക്ക് നിറുത്താതെ കടന്നുപോകാം.