നാളെ വിവാഹം നടക്കാനിരിക്കേ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


മണ്ണാര്‍ക്കാട്: നാളെ വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരന്‍ കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30) വീടിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊവിഡിനെ തുടര്‍ന്ന് നീട്ടിവച്ച കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹമാണ് നാളെ നടക്കേണ്ടിയിരുന്നത്. വിദേശത്തായിരുന്ന രഞ്ജിത്ത് നാട്ടിലെത്തി ഇതേ ലോഡ്ജില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിവാഹ വസ്ത്രമുള്‍പ്പെടെ വാങ്ങിയിരുന്നു.