നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കോളിന്‍മൂല, സിദ്ദിഖ് പള്ളി, മാവിലാച്ചാല്‍, ഏച്ചൂര്‍ കോളനി, ചാപ്പ, കാനിച്ചേരി പള്ളി, കാനിച്ചേരി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഫാഷന്‍ ടെക്‌നോളജി പരിസരം, ഇ എസ് ഐ പരിസരം, ആര്‍ കെ ബേക്കറി പരിസരം, മുച്ചിലോട്ട് കാവ്, മന്ദപ്പന്‍ കാവ് എന്നീ ഭാഗങ്ങളില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ മന്ന, കെ വി, റെഡ്‌സ്റ്റാര്‍, ഇരുമ്പുകല്ലിന്‍തട്ട്, ലാസര്‍ബോര്‍ഡ്, ആന്തൂര്‍ കാവ്, കനകാലയം റോഡ്, കുന്നുമ്പ്രം എന്നീ ഭാഗങ്ങളില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ടൈല്‍സ്, കമ്പില്‍ ടൗണ്‍, കമ്പില്‍തെരു, കുമ്മായക്കടവ്, ഹസ്സായി കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കണ്ടക്കൈ, ചകിരി കമ്പനി റോഡ്, പാറപ്പുറം, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് എന്നിവിടങ്ങളില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കീച്ചേരി, പാമ്പാല, നരയന്‍കുളം, വേളാപുരം, പഞ്ചായത്ത്, ചുങ്കം മുത്തപ്പന്‍, മെര്‍ലി എന്നിവിടങ്ങളില്‍ ജൂലൈ ആറ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.