നിയമസഭ നിര്‍ത്തിവച്ച് സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം:നിയമസഭ നിര്‍ത്തിവച്ച് സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി. ഒരു മണി മുതല്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്കി. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം അടിയന്തരപ്രമേയം ചർച്ച ചെയ്യുന്നത് ആദ്യമായാണ്.