നിരക്ക് വര്‍ധന; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് അറിയിച്ചു.
മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനാലാണ് സമരത്തിൽ നിന്നും പിൻമാറിയത്.
രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ടാക്സ് ഇളവും നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.