നീറ്റ്-യു.ജി: ഏപ്രിൽ ആറുവരെ അപേക്ഷിക്കാം, പരീക്ഷ മേയ് ഏഴിന്
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ് -യു.ജി) 2023ന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ ആറിന് രാത്രി ഒമ്പത് വരെ https://www.nta.ac.in/, https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം. നേരേത്ത വിജ്ഞാപനം ചെയ്തതുപ്രകാരം മേയ് ഏഴിന് ഉച്ചക്കുശേഷം രണ്ട് മുതൽ 5.20 വരെയാണ് നീറ്റ് പരീക്ഷ നടക്കുക.