പക്ഷിപ്പനിക്ക് കാരണമാകുന്ന വകഭേദം മനുഷ്യരിൽ കണ്ടെത്തി
മോസ്കോ: ലോകത്താദ്യമായി പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വകഭേദം മനുഷ്യരിൽ കണ്ടെത്തിയതായി റിപ്പോർട്ട്. റഷ്യയിലെ ഒരു കോഴിവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഘ്യസംഘടനയെ വിവരം ധരിപ്പിച്ചതായി മുതിർന്ന ആരോഗ്യപ്രവർത്തക അന്ന പൊപോവ അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പക്ഷിപ്പനിയുണ്ടാക്കുന്ന ഈ വൈറസ് വകഭേദം മനുഷ്യരിൽ കണ്ടെത്തിയതായി റഷ്യ അറിയിച്ചതായും രോഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങളിൽ ഒന്നായ H5N8 പക്ഷികളിൽ മാരകമായതും ഉയർന്ന രോഗവ്യാപന നിരക്കുള്ളതുമാണെങ്കിലും മനുഷ്യരിൽ ആദ്യമായാണ് രോഗാണുബാധ കണ്ടെത്തുന്നത്.