പയ്യന്നൂരിൽ ഭര്‍തൃമതിയായ യുവതിയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പയ്യന്നൂർ:ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.രാമന്തളി കുന്നരു ചിറ്റടിയിലെ ചന്ദ്രന് – സുനിത ദമ്പതികളുടെ മകള്‍ ടി പി നിധിഷ (23) ആണ് മരിച്ചത്. പയ്യന്നൂര്‍ സുമംഗലി ടാകീസിന് സമീപം താമസിക്കുന്ന സുജിതാണ് ഭര്‍ത്താവ്. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. രണ്ടര വയസുള്ള മകന് ധ്യാനജിത്തിനൊപ്പം യുവതി മൂന്നു ദിവസം മുമ്ബാണ് ചിറ്റടിയിലെ സ്വന്തം വീട്ടിലെത്തിയത്. യുവതിയും കുഞ്ഞും ഒരു മുറിയിലും പിതാവ് അടുത്ത മുറിയിലും ഉറങ്ങി കിടക്കുകയായിരുന്നു. കുഞ്ഞിന്‍്റെ കരച്ചില് കേട്ട് മുറിയിലേക്ക് വന്ന പിതാവ് ചന്ദ്രനാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ കോവിഡ് പരിശോധനയ്ക്ക് ശേഷം തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടക്കും.
യുവതിയുടെ മരണകാരണം വ്യക്തമായിട്ടില്ല. പയ്യന്നൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പയ്യന്നൂരിലെ ഒരു ആശുപത്രിയില്‍ നിധിഷ ജോലി ചെയ്തിരുന്നു. നിധിഷയുടെയും സജിത്തിന്്റെയും പ്രണയവിവാഹമായിരുന്നു. പയ്യന്നൂരില്‍ മാര്‍കെറ്റിംഗ് ഏജന്‍സി നടത്തുന്ന നിധിന് സഹോദരനാണ്.