പരീക്ഷാഫലം

കണ്ണൂർ സർവകലാശാല എൻക്വയറി വിഭാഗത്തിലെ ഫോൺ സംവിധാനം കുറച്ചു ദിവസമായി തകരാറിലാണ്. ഫോണിൽ വിളിച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അന്വേഷണങ്ങൾക്ക് enquiry@kannuruniv.ac.in എന്ന ഇമെയിൽ ഉപയോഗിക്കാവുന്നതാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി, എം. എൽ. ഐ. എസ് സി., എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റെഗുലർ/ സപ്ലിമെന്ററി (നവംബർ 2020) പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ) നവംബർ 2020 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.