പഴശ്ശി കനാലിൽ ജനുവരി 21 മുതൽ 25 വരെ വെള്ളം തുറന്നുവിട്ട് പരിശോധന; ജാഗ്രത വേണം
പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ജനുവരി 21 മുതൽ 25 വരെ കനാൽ ഷട്ടറുകൾ ക്രമീകരിച്ച് വെള്ളം തുറന്നുവിട്ട് പരിശോധിക്കും. അതിനാൽ, മെയിൻ കനാലിന്റെ ഇരുകരകളിലുമുള്ളവർ ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
2008 മുതൽ ജലവിതരണം പൂർണ്ണമായും മുടങ്ങിയ പദ്ധതിയുടെ മെയിൻ കനാലിലൂടെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. 2012ലെ അതിതീവ്ര മഴയിൽ പിളർന്ന മെയിൻ കനാലിലെ ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. പക്ഷേ, ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി പരിശോധിച്ച് ചോർച്ചയില്ലെന്നും കനാൽ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം.