പാരാലിമ്പിക്സ് ബാഡ്മിന്റണിൽ സ്വർണ നേട്ടവുമായി ഇന്ത്യ

ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണിൽ സ്വർണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്.എൽ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്.

ഇതേയിനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാരിനാണ് വെങ്കലം.