പാറപ്രം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് ഭരണാനുമതിയായി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ വിനിയോഗിച്ച് പിണറായി ഗ്രാമപഞ്ചായത്തിലെ പാറപ്രം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
മന്ത്രി രാമചന്ദ്രന് കടന്നപ്പളളിയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് 24 ാം ഡിവിഷനിലെ കടേക്കര റോഡ് വാട്ടര്‍ടാപ്പ് അതിരകം സുരേന്ദ്രന്റെ വീട് റോഡ് ബാക്കി ഭാഗം ടാറിംഗ് പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ജെയിംസ് മാത്യു എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 59.20 ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടം, മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സി സി ടി വി ക്യാമറ അനുബന്ധ ഉപകരണങ്ങള്‍, ബസ് സ്റ്റാന്റുകളില്‍ തെര്‍മ്മല്‍ സെന്‍സിറ്റീവ് ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
സി കൃഷണന് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പയ്യന്നൂര്‍ മുത്തത്തി എസ് വി യു പി സ്കൂളില്‍ പാചകപ്പുര നിര്‍മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
കെ സി ജോസഫ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ വിനിയോഗിച്ച് ശ്രീകണ്ഠപുരം പഴയങ്ങാടി ബദരിയാനഗര്‍ കാനാപ്പുറം റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.