പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ
പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര് വിനോയ് ചന്ദ്രന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്