ഇന്ധന വില വര്‍ദ്ധിച്ചു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം രണ്ട് തവണയായി പെട്രോളിന് 76 പൈസയും, ഡീസലിന് 82 പൈസയുമാണ് വര്‍ദ്ധിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.35 രൂപയും, ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 80.47 രൂപയായി. പെട്രോളിന് 86.48 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 84.66 രൂപയും, ഡീസലിന് 78.77 രൂപയുമായി.