പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു
ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജസ്റ്റിസ് നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുളള ബെഞ്ച് വിധി പ്രസ്താവിച്ചത്. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ തന്നെ സി.ബി.ഐ.ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഈ കേസിന്റെ അന്വേണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ കേസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും 2018-ൽ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ .രജിസ്റ്റർ ചെയ്തിരുന്നുവെന്നും സി.ബി.ഐ. കോടതിയിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ സാക്ഷിമൊഴികൾ തങ്ങൾ രേഖപ്പെടുത്തിയതായും സി.ബി.ഐ.അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സർക്കാർ ഹർജി തള്ളിയിരിക്കുന്നത്.