പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക.
പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തരവും സമർപ്പിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.