പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്
തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുളള സീറ്റിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് പുറമേ പുതുതായി അപേക്ഷിക്കാന്‍ താല്പര്യമുളളവര്ക്കും ഈ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പായി കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. ഓരോ ദിവസം ഹാജരാകുന്ന അപേക്ഷകര്‍ക്ക് അഡ്മിഷന് നല്കിയ ശേഷം നിലനില്‍ക്കുന്ന ഒഴിവുകള്‍ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കൂ. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷാഫീസ് (എസ്സി/എസ്ടി വിഭാഗത്തില്‍പെടുന്നവര്‍ 75 രൂപയും മറ്റുളളവര്‍ 150 രൂപയും) സ്ഥാപനത്തിലെത്തി ഓണ്‍ലൈനായി അടക്കണം.സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ആവശ്യമായ ഫീസ് എന്നിവ കരുതേണ്ടതാണ്. ടി സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. ഫോണ്‍: 04672211400, 9946457866, 9497644788, വെബ്സൈറ്റ്: www.polyadmission.org, www.gptctrikaripur.in.