ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തോൽവി

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടിയ മമത പരാജയപ്പെട്ടു. സുവേന്ദു അധികാരിയോട് 1622 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.സ്വന്തം തട്ടകമായ ഭബനിപൂരിൽ നിന്ന് മാറിയാണ് ഇത്തവണ മമത നന്ദിഗ്രാമിൽ മത്സരിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടി. 215 സീറ്റുകളാണ് മുന്നിട്ടു നിൽക്കുന്നത്. ബിജെപി 76 സീറ്റുകൾ ആണ് മുന്നിട്ടു നിൽക്കുന്നത്. മറ്റുള്ളവർ ഒരു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു