ബിഹാറിൽ മിന്നലേറ്റ്‌ 17 പേർ മരിച്ചു.

രാത്രിമുതൽ ബിഹാറിലെ വിവിധയിടങ്ങളിലായി മിന്നലേറ്റ്‌ 17 പേർ മരിച്ചു. ഭഗൽപുർ ജില്ലയിലാണ്‌ കൂടുതൽ പേർ മരിച്ചത്‌ ആറ്‌. വൈശാലിയിൽ മൂന്നും ബങ്ക, ഖഗാരിയ ജില്ലകളിൽ രണ്ടുവീതവും മുങ്കെർ, കൈത്തർ, മധെപുര, സഹർസ ജില്ലകളിൽ ഓരോരുത്തരുമാണ്‌ മരിച്ചത്‌. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്‌ സർക്കാർ നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ മിന്നലേറ്റ്‌ മൂന്ന്‌ കർഷകർ മരിച്ചു. പെർത്ത്‌ മുഖ്‌താപുർ ഗ്രാമത്തിൽ രണ്ടും ഹിവർമത്‌ ഗ്രാമത്തിൽ ഒരാളുമാണ്‌ മരിച്ചത്‌.