ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി
തിരുവനന്തപുരം: ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ബൈക്ക് റേസിംഗിനിടെ റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് കാല് ഒടിഞ്ഞത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്നുള്ള റോഡില്‍ റേസിംഗ് നടത്തിയത്.ബൈക്കില്‍ അമിത വേഗതയില്‍ ഓടിച്ചു വന്ന ഉണ്ണികൃഷ്ണന് അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്നതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികള്ക്കിടയില്പ്പെട്ട ഇയാളുടെ കാല് ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ തല്ലുന്നതും ഇയാളുടെ കൂട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരില് ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.