ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു.
കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാരമുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ