ഭാര്യയുടെയും ഏക മകന്റെയും കല്ലറയ്ക്കുസമീപം തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച വൃദ്ധന് ചികിത്സയിലിരിക്കെ മരിച്ചു.
കൊല്ലം: ഭാര്യയുടെയും ഏക മകന്റെയും കല്ലറയ്ക്കുസമീപം തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച വൃദ്ധന് ചികിത്സയിലിരിക്കെ മരിച്ചു.
കുന്നിക്കോട് പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന് നായര്‍ (72) ആണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30നാണ് രാഘവന് നായര്‍ ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം