ഭാവന നായികയായി ‘ദ സര്‍വൈവല്‍’ ടീസർ പുറത്തിറങ്ങി

മാധ്യമപ്രവർത്തകൻ എസ് എൻ രജീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ദി സർവൈവൽ’. ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഹ്രസ്വചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും രജീഷ് തന്നെയാണ്. ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഒരു ഫെമിനിസ്റ്റ് പ്രമേയവുമായാണ് ചിത്രം വരുന്നത്. പഞ്ചിംഗ് പാഡിൽ ഭാവന ഒരു വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ടീസറിൽ കാണാം. പോരാട്ടത്തിൻറെ പാതയിൽ കൈകോർക്കാൻ ചിത്രം ആഹ്വാനം ചെയ്യുന്നു. ലൊക്കേഷൻ കൊച്ചിയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. . നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.