മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കുക
ജില്ലയിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തം (എ, ഇ) റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഭാഗത പാലിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. മലിനമായ ഭക്ഷണത്തിൽ കൂടിയും, മലിനജലത്തിൽ കൂടിയും കൂടാതെ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കാത്തവരിലും രോഗം ബാധിക്കുന്നു. ആയതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തണുത്തതും പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കാതിരിക്കുക. വഴിയോരത്തു അനാരോഗ്യകരമായ തരത്തിൽ വിൽപന നടത്തുന്ന ഭക്ഷ്യ വസ്തുക്കൾ കഴിക്കാതിരിക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജനം കക്കൂസുകളിൽ തന്നെ നടത്തുന്നു എന്ന് ഉറപ്പു വരുത്തുക. രോഗിയുമായി അടുത്തിടപഴകാതിരിക്കുക. കുടിവെളള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണു വിമുക്തമാക്കുക. ലക്ഷണങ്ങൾ കണ്ടെത്തുന്നവർ സർക്കാർ ആശുപ്രതികളിൽ എത്തി രോഗ നിർണ്ണയം നടത്തി ആവശ്യമായ ചികിൽസ ഉറപ്പു വരുത്തുക. അതോടൊപ്പം മഞ്ഞപ്പിത്ത രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.