മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു.
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 4.52ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാജ് പോറ്റി വി.കെ നട തുറന്ന് ദീപം തെളിയിച്ചു.
നാളെ മുതലാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം. ആദ്യദിനം 8000 ആളുകളാണ് ആദ്യദിവസത്തെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 30000 തീർത്ഥാടകരെ പ്രവേശിപ്പിക്കുമെന്നാണ് സർക്കാർ തീരുമാനമെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പമ്പാസ്നാനവും ഒഴിവാക്കി. സ്പോട്ട്ബുക്കിങ്ങും തത്കാലമില്ല.