മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ ആറ് മുതൽ സെപ്റ്റംബർ ഒമ്പത് വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ എട്ടു മുതൽ സെപ്റ്റംബർ 10 വരെയും മൽസ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ ആറ് മുതൽ സെപ്റ്റംബർ ഒമ്പത് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ എട്ടു മുതൽ സെപ്റ്റംബർ 10 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.