മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരള തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്- കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 24 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.