മന്ത്രിമാരുടെ അദാലത്ത്: അക്ഷയ വഴി പരാതി നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ്, സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തില്‍ അക്ഷയ കേന്ദ്രം വഴി പരാതി സമര്‍പ്പിക്കുന്നതിന് സര്‍വീസ് ചാര്‍ജും പ്രിന്റിങ് – സ്കാനിങ് ചാര്‍ജും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ‘കരുതലും കൈത്താങ്ങും’ ആപ്പ് വഴി അപേക്ഷ നല്കാന് സംവിധാനം ഉണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്കുന്നവരില് നിന്ന് തുക ഈടാക്കാനുള്ള തീരുമാനം സാധാരണക്കാരന് തിരിച്ചടിയാകും എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അക്ഷയ കേന്ദ്രം വഴി നിവേദനം നല്കാന് ഇരുപത് രൂപയും ഒരു പേജ് സ്കാന്‍ ചെയ്യാന്‍ മൂന്ന് രൂപ, പ്രിന്റ് എടുക്കാന്‍ മൂന്ന് രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. ഇതോടെ അദാലത്തില്‍ പരാതി ഫയല്‍ ചെയ്യുന്നതിനായി ഓരോരുത്തരും കുറഞ്ഞത് 26 രൂപ വീതമെങ്കിലും നല്‍കേണ്ടി വരും.